പിറവം നഗരസഭ
പി എം എ വൈ- ലൈഫ് റിപ്പോര്‍ട്ട്
2022 ഓടു കൂടി എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭാരത സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ഭവന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 4 ഘടക പദ്ധതികളിലൂടെയാണ് പ്രധാനമന്ത്രി ആവാസ് യോജന അതിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്.
- ചേരി നിര്‍മ്മാര്‍ജ്ജനം
പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണത്തോടെ ചേരികളിലെ താമസക്കാരെ മാന്യമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പിറവം നഗരസഭയില്‍ ചേരികള്‍ ഇല്ലാത്തതിനാല്‍ ഈ ഘടകം ഇവിടെ നടപ്പാക്കുന്നില്ല.
- ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി
മധ്യവര്‍ഗ്ഗത്തിലുള്‍പ്പെടുന്ന നഗരകുടുംബങ്ങള്‍ക്ക് ബാങ്കുകളുടെയും മറ്റു അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഭവന നിര്‍മ്മാണത്തിനായി പലിശ ഇളവോടു കൂടി പരമാവധി 6 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി. ഇതിലൂടെ 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 6.5 % പലിശ സബ്സിഡിയും അതിന് മുകളിലുള്ളവര്‍ക്ക് 3 % വരെയും പലിശ ഇളവ് ലഭിക്കുന്നു. ഈ ഘടകത്തിന് കീഴില്‍ പിറവം നഗരസഭയില്‍ 93 ഗുണഭോക്താക്കളെ കണ്ടെത്തുകയും 42 പേര്‍ക്ക് വിവിധ ബാങ്കുകളിലേയ്ക്ക് ആവശ്യമായ രേഖകള്‍ നല്‍കുകയും ഇതില്‍ 7 കുടുംബങ്ങള്‍ക്ക് സബ്സിഡി ലഭിച്ചു തുടങ്ങിയിരിക്കുന്നതുമാണ്.
- അഫോര്‍ഡബിള്‍ ഹൌസിംങ്ങ് പ്രോജക്ട്
നഗരസഭകളിലെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബങ്ങളെ ആവശ്യമായ സ്ഥലം കണ്ടെത്തി കെട്ടിട സമുച്ചയങ്ങള്‍ പണിത് കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്ന ചിലവില്‍ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് അഫോര്‍ഡബിള്‍ ഹൌസിംങ്ങ് പ്രോജക്ട് . ഈ ഘടകത്തിന് കീഴില്‍ പിറവം നഗരസഭയില്‍ 137 കുടുംബങ്ങളെ കണ്ടെത്തുകയും ഇവര്‍ക്ക് ആദ്യഘട്ടം എന്ന നിലയില്‍ സ്ഥലം ദാനം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന ഒരു നല്ല സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ 40 സെന്‍റ് സ്ഥലം കണ്ടെത്തി ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതും ഉടനെ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കുന്നതുമാണ്.
- 198 views