പി എം എ വൈ

         പിറവം നഗരസഭ         

     പി എം എ വൈ- ലൈഫ് റിപ്പോര്‍ട്ട്        

                   2022 ഓടു കൂടി എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭാരത സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ഭവന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 4 ഘടക പദ്ധതികളിലൂടെയാണ് പ്രധാനമന്ത്രി ആവാസ് യോജന അതിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്.

  • ചേരി നിര്‍മ്മാര്‍ജ്ജനം   

             പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണത്തോടെ ചേരികളിലെ താമസക്കാരെ മാന്യമായി പുനരധിവസിപ്പിക്കുന്ന    പദ്ധതിയാണിത്. പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പിറവം നഗരസഭയില്‍ ചേരികള്‍ ഇല്ലാത്തതിനാല്‍ ഈ ഘടകം ഇവിടെ നടപ്പാക്കുന്നില്ല.      

  • ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി

              മധ്യവര്‍ഗ്ഗത്തിലുള്‍പ്പെടുന്ന  നഗരകുടുംബങ്ങള്‍ക്ക് ബാങ്കുകളുടെയും മറ്റു  അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ  ഭവന നിര്‍മ്മാണത്തിനായി പലിശ ഇളവോടു കൂടി പരമാവധി 6 ലക്ഷം രൂപ വരെ  വായ്പ നല്‍കുന്ന പദ്ധതി. ഇതിലൂടെ 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്  6.5 % പലിശ സബ്സിഡിയും അതിന് മുകളിലുള്ളവര്‍ക്ക് 3 % വരെയും പലിശ ഇളവ് ലഭിക്കുന്നു. ഈ ഘടകത്തിന് കീഴില്‍ പിറവം നഗരസഭയില്‍ 93 ഗുണഭോക്താക്കളെ കണ്ടെത്തുകയും 42 പേര്‍ക്ക് വിവിധ ബാങ്കുകളിലേയ്ക്ക് ആവശ്യമായ രേഖകള്‍ നല്‍കുകയും ഇതില്‍ 7  കുടുംബങ്ങള്‍ക്ക് സബ്സിഡി ലഭിച്ചു തുടങ്ങിയിരിക്കുന്നതുമാണ്.         

  • അഫോര്‍ഡബിള്‍ ഹൌസിംങ്ങ്  പ്രോജക്ട്

നഗരസഭകളിലെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബങ്ങളെ ആവശ്യമായ സ്ഥലം കണ്ടെത്തി കെട്ടിട സമുച്ചയങ്ങള്‍ പണിത് കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്ന ചിലവില്‍ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് അഫോര്‍ഡബിള്‍ ഹൌസിംങ്ങ്  പ്രോജക്ട് . ഈ ഘടകത്തിന് കീഴില്‍   പിറവം നഗരസഭയില്‍ 137 കുടുംബങ്ങളെ കണ്ടെത്തുകയും ഇവര്‍ക്ക് ആദ്യഘട്ടം എന്ന നിലയില്‍ സ്ഥലം ദാനം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന ഒരു നല്ല സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ 40 സെന്‍റ് സ്ഥലം കണ്ടെത്തി ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതും ഉടനെ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കുന്നതുമാണ്.      

  • ബെനിഫിഷറി  ലെഡ് കണ്‍സ്ട്രക്ഷന്‍

    സ്വന്തമായി ഭൂമിയുള്ള വാസയോഗ്യമായ ഭവനമില്ലാത്ത നഗര ദരിദ്രര്‍ക്ക് ധനസഹായം നല്‍കി ഗുണഭോക്തൃകുടുംബങ്ങള്‍ സ്വന്തമായി നിര്‍മ്മാണം നടത്തുന്ന പദ്ധതി. ഈ ഘടകത്തിന്‍ കീഴില്‍ കേന്ദ്ര സര്‍ക്കാര് 1.5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 50000 രൂപയും നഗരസഭ 50000 രൂപയും ഗുണഭോക്താവ് 50000 രൂപയും വിഹിതമായി നല്‍കി ആകെ 300000 രൂപയ്ക്ക് ഭവനനിര്‍മ്മാണം നടത്തി വരുന്നു. എന്നാല്‍ 2018 ഏപ്രില്‍ 1 മുതല്‍ കേരള സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ലൈഫ് പദ്ധതിയുമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംയോജിപ്പിക്കുകയും തത്ഫലമായി ഗുണഭോക്തൃ വിഹിതം ഒഴിവാക്കുകയും നഗരസഭ വിഹിതം 200000 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ നിലവില്‍ ഒരു ഗുണഭോക്താവിന് 400000 രൂപ നല്‍കി വരുന്നു.     

     ഈ ഘടകത്തിന് കീഴില്‍ പിറവം നഗരസഭ 4 ഡി.പി.ആര്‍ കളിലായി 317 ഗുണഭോക്താക്കളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം നേടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും എന്നാല്‍ കാലാവധിക്കുള്ളില്‍ കരാറിലേര്‍പ്പെട്ട് നിര്‍മ്മാണം നടത്താന്‍ താല്പര്യം കാണിക്കാത്ത 40    ഗുണഭോക്താക്കളെ  ഒഴിവാക്കി ആകെ 277 ഗുണഭോക്താക്കളായി പുനര്‍നിര്‍ണയിച്ചിരിക്കുന്നു.    

തിരഞ്ഞെടുപ്പ്

കുടുംബശ്രീ വനിതകള്‍ നഗരസഭയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശിച്ച് നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്തിയ 370 കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചതിന് ശേഷം cltc വിശദ പരിശോധന നടത്തി യോഗ്യരെന്നു കണ്ടെത്തിയ ആളുകളുടെ പട്ടിക അതത് വാര്‍ഡ് സഭകളില്‍  സമര്‍പ്പിച്ച് വാര്‍ഡ് സഭയുടെ അംഗീകാരത്തോടെ നഗരസഭാ കൌണ്‍സിലില്‍ വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം DPR ല്‍ ഉള്‍പ്പെടുത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത് .    

എം ഐ എസ്സ് ആന്‍റ്  ജിയോടാഗിംങ്ങ്

   അംഗീകാരം ലഭിച്ച മുഴുവന്‍ ഗുണഭോക്താക്കളെയും പി.എം.എ വൈ , എം.ഐ.എസ്സില്‍ ആധാര്‍ കാര്‍ഡിന്‍റെയുെം റേഷന്‍ കാര്‍ഡിന്‍റെയുെം അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി ഡാറ്റാബേസ് തയ്യാറാക്കുന്നതിനും അവരെയെല്ലാം ഭുവന്‍ ആപ്പ് വഴി ജിയോടാഗ് ചെയ്യുന്നതിനും സംസ്ഥാന തലത്തില്‍ പിറവം നഗരസഭ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഡി.പി.ആര്‍ അടിസ്ഥാനത്തില്‍ അംഗീകാരം ലഭിച്ച  ഗുണഭോക്താക്കള്‍  

Approved

Revised General OBC SC ST Total

123

109 69 32 8 0 109

63

50 26 21 3 0 50

59

46 26 16 4 0 46

72

72 40 15 16 1 72

317

277 161 84 31 1 277

    

നിര്‍മ്മാണ പുരോഗതി

DPR

Building Permit Agreement Executed Foundation Lintel Roof Completed

1

109 104 104 95 89 51

2

50 46 46 43 36

9

3

46 43 43 35 25 1

4

69 60 - - - -

Total

277 208 194 168 144 61

     

ധനസഹായം

 

അര്‍ഹതപ്പെട്ടത് ലഭിച്ചത്

കേന്ദ്ര സര്‍ക്കാര്‍ വിഹിതം

415.5 L 258.47 L

സംസ്ഥാന സര്‍ക്കാര്‍ വിഹിതം

138.5 L

88.93 L

നഗരസഭ വിഹിതം

138.5 L 116.7 L

HUDCO Loan

  92 L